Currency

ഒന്നിൽ കൂടുതൽ കാർ സ്വന്തമാക്കുന്നതിന് വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നു

സ്വന്തം ലേഖകൻSaturday, October 14, 2017 7:10 pm

വിദേശികൾക്കുള്ള കാർ രെജിസ്റ്റർ നടപടിക്രമങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനും നിർദേശമുണ്ട്.

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇതര ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിദേശികൾക്കും ഒന്നിൽ കൂടുതൽ കാർ സ്വന്തമാക്കുന്നതിനു വിലക്കേർപ്പെടുത്താൻ നീക്കം.

രാജ്യത്തെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ജനറൽ ട്രാഫിക്ക് ഡിപ്പാർട്ട്മെന്റ് നടത്തിയ പഠനഫലത്തിലാണു ഇത്തരമൊരു നിർദേശം. ബേദൂണുകൾക്കും ഈ വിലക്ക് ബാധകമായിരിക്കുമെന്നാണു റിപ്പോർട്ട്.

പഠനഫലം അനുസരിച്ച് കുവൈറ്റിലെ റോഡുകൾക്കു 1.2 മില്യൺ വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയാണു ഉള്ളത്. എന്നാൽ ഇതിനോടകം തന്നെ നിരത്തിലെ വാഹനങ്ങളുടെ എണ്ണം 1.9 മില്യൺ ആയിട്ടുണ്ട്.

വിദേശികളുടെ കാർ രെജിസ്റ്റർ നടപടിക്രമങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനും നിർദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x