Currency

കുവൈറ്റിലെ സ്​പോൺസർഷിപ്പ് വ്യവസ്ഥ പരിഷ്കരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ്​ വാച്ച്

സ്വന്തം ലേഖകൻSunday, October 15, 2017 7:28 pm

രാജ്യത്തെ സ്​പോൺസർഷിപ്പ് വ്യവസ്ഥ പരിഷ്കരിക്കണമെന്ന് കുവൈത്ത് സർക്കാരിനോട് ഹ്യൂമൻ റൈറ്റ്സ്​ വാച്ച്

കുവൈറ്റ് സിറ്റി: രാജ്യത്തെ സ്പോൺസർഷിപ്പ് വ്യവസ്ഥ പരിഷ്കരിക്കണമെന്ന് കുവൈത്ത് സർക്കാരിനോട് ഹ്യൂമൻ റൈറ്റ്സ് വാച്ച്. ഉദ്ദേശിക്കുന്ന തൊഴിലിടങ്ങളിലേക്ക് വിദേശികൾക്ക് മാറാൻ സാധിക്കുന്ന തരത്തിൽ രാജ്യത്തെ സ്പോൺസർഷിപ്പ് വ്യവസ്ഥയിൽ മാറ്റം വേണമെന്നാണു നിർദേശം.

ഒക്ടോബർ 23 മുതൽ നവംബർ 17 വരെ ജനീവയിൽ നടക്കുന്ന സമിതിയുടെ 68ാം സമ്മേളനത്തിന്റെ മുന്നോടിയായി അതത് രാജ്യങ്ങൾക്ക് നൽകിയ മനുഷ്യാവകാശ സംബന്ധമായ നിർദേശങ്ങളിലാണ് ഇക്കാര്യം ഉള്ളത്. നിലവിൽ കുവൈറ്റിൽ നിലവിൽ ഗാർഹിക തൊഴിലാളികൾക്കുൾപ്പെടെ ഒരേ സ്പോൺസറുടെ കീഴിൽ നിശ്ചിത കാലം ജോലി ചെയ്യണമെന്ന നിബന്ധനയാണുള്ളത്. 

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x