Currency

ഇന്ത്യൻ വനിതകൾക്കു ഗാർഹിക തൊഴിൽ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം

സ്വന്തം ലേഖകൻMonday, October 16, 2017 8:28 pm

ഇന്ത്യയിൽ നിന്നുള്ള വനിതകൾക്കു ഗാർഹികത്തൊഴിൽ വിസ നൽകുന്നതു താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ഇന്ത്യൻ എംബസി കുവൈറ്റ് അധികൃതരെ അറിയിച്ചു

കുവൈറ്റ് സിറ്റി: തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് വ്യക്തത വരുന്നതുവരെ ഇന്ത്യയിൽ നിന്നുള്ള വനിതകൾക്കു ഗാർഹികത്തൊഴിൽ വിസ നൽകുന്നതു താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ഇന്ത്യൻ എംബസി കുവൈറ്റ് അധികൃതരെ അറിയിച്ചു.

തൊഴിൽ തേടീയെത്തുന്ന ഇന്ത്യക്കാർ പലരീതിയിൽ പീഡിപ്പിക്കപ്പെടൂന്നെന്ന റിപ്പോർട്ട് ഉള്ളതിനാൽ വനിതകളെ ഗാർഹികത്തൊഴിലിനു വിദേശത്തേക്ക് അയയ്ക്കുന്നതിനോട് ഇന്ത്യാ ഗവൺമെന്റിനു വിയോജിപ്പുണ്ട്.

ഗാർഹികത്തൊഴിലാളി വനിതകളുടെ സം‌രക്ഷണം സംബന്ധിച്ചു വ്യക്തമായ നിലപാട് കുവൈറ്റിൽ ഉണ്ടാകുന്നതുവരെ കൂടുതൽപേരെ ഈ മേഖലയിൽ തൊഴിലിനായി കൊണ്ടുവരുന്നതിനോട് ഇന്ത്യൻ എംബസിയ്ക്കും അതൃപ്തിയുണ്ട്.

കഴിഞ്ഞ മൂന്നു വർഷമായി കുവൈറ്റിലേക്ക് ഇന്ത്യയിൽനിന്നുള്ള ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാറില്ല. വനിതകളെ ഗാർഹികത്തൊഴിലിനു റിക്രൂട്ട് ചെയ്യുന്നതിനു സ്പോൺസർ 2500 ഡോളർ ബാങ്ക് ഗാരന്റി നൽകണമെന്ന ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനത്തെ തുടർന്നായിരുന്നു ഇത്.

എന്നാൽ കഴിഞ്ഞ മാസം ബാങ്ക് ഗ്യാരന്റി നിബന്ധന പിൻ‌വലിച്ചതോടെ ഇന്ത്യയിൽനിന്നുള്ള ഗാർഹികത്തൊഴിലാളികൾക്കു കുവൈറ്റ് വീസ നൽകിത്തുടങ്ങിയിരുന്നു. ഏതാണ്ട് ഒരു മാസത്തിനിടെ 4320 ഇന്ത്യൻ വനിതകൾക്കാണ് വീസ നൽകിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x