
അബൂദബി: തൊഴില്‍ മേഖലയില്‍ നൈപുണ്യം ഉറപ്പാക്കാന്‍ ഗൗരവപൂര്‍ണമായ നടപടികള്‍ ആവശ്യമാണെന്ന് യു.എ.ഇ സാംസ്കാരിക വൈജ്ഞാനിക വകുപ്പു മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്. അബുദബിയിലെ ശൈഖ് നഹ്യാന്റെ വസതിയില്‍ വെച്ച് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനുമായി നടന്ന കൂടിക്കാഴ്ചയിലാണ് യു.എ.ഇ മന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
യു.എ.ഇ.യുടെ വികസനത്തില്‍ കേരളത്തില്‍ നിന്നുമുള്ള തൊഴിലാളികളുടെ പങ്കിനെ ശൈഖ് നഹ്യാന് പ്രകീര്‍ത്തിച്ചു. അബുദബിയില്‍ നടക്കുന്ന ലോക സ്കില്‍സ് സമ്മിറ്റില്‍ പങ്കെടുക്കാനാണ് മന്ത്രിതല സംഘം അബൂദബിയിലെത്തിയത്. അബുദബി നാഷണല്‍ എക്സിബിഷന്സെന്ററില് നടക്കുന്ന സ്കില്‍ സമ്മിറ്റിലെ ഇന്ത്യന്‍ പവിലിയനും വിവിധ സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.