Currency

സ്വകാര്യവാഹനങ്ങളിൽ സിലിണ്ടർ കൊണ്ടുപോകുന്നതിന് 500 ദിനാർ പിഴ

സ്വന്തം ലേഖകൻTuesday, October 17, 2017 8:45 pm

കുവൈറ്റ് സിറ്റി: മാർഗനിർദേശങ്ങൾ പാലിക്കാതെ സ്വകാര്യ വാഹനങ്ങളിൽ അഞ്ചിലധികം ഗ്യാസ് സിലിണ്ടറുകൾ വെക്കുന്നവരിൽ നിന്നും 500 ദിനാർ പിഴ ഈടാക്കുമെന്ന് കുവൈറ്റ് ഫയർ സർവീസ് മേധാവി ഖാലിദ് അബ്ദുള്ള അറിയിച്ചു.

പ്രസ്തുത മാർഗനിർദേശം കഴിഞ്ഞ ജനുവരി മുതൽ പ്രാബല്യത്തിലുണ്ട്. വിതരണക്കാർക്കടക്കം ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടെന്നും കൃത്യമായ സുരക്ഷാസൗകര്യങ്ങൾ ഇല്ലാത്ത വാഹനങ്ങളിൽ ഏറ്റവും കൂടീയത് 4 സിലിണ്ടർ മാത്രമേ കയറ്റാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ സിലിണ്ടറുകൾ കയറ്റേണ്ട വാഹനത്തിനു മതിയായ സുരക്ഷ ഉണ്ടായിരിക്കണം. ഡീസലിൽ ഓടുന്ന വാഹനമായിരിക്കുകയും വേണം. ഇതിനുപുറമെ അധികൃതരിൽ നിന്നും അനുമതിപത്രവും വാങ്ങിയിരിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x