Currency

വിദേശികൾക്കുള്ള ഡെന്റൽ ചികിത്സാനിരക്കും വർധിപ്പിക്കുന്നു

Thursday, October 19, 2017 3:40 pm

ഡെന്റിസുകളെ കാണുന്ന വിദേശികളിൽ നിന്നും വർധിപ്പിച്ച ഫീ ഈടാക്കേണ്ട എന്നായിരുന്നു നേരത്തെ ഡെന്റൽ മെഡിസിൻ അസിറ്റന്റ് അണ്ടർ സെക്രട്ടറി നൽകിയിരുന്ന നിർദേശം

കുവൈറ്റ് സിറ്റി: സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്ന വിദേശികളിൽ നിന്നും ഈടാക്കുന്ന ഫീസ് വർധിപ്പിച്ചതുപോലെ സർക്കാർ ഡെന്റർ ഹോസ്പിറ്റലുകളും വിദേശികളുടെ ചികിത്സ നിരക്ക് വർധിപ്പിക്കുമെന്നു കുവൈറ്റ് പാർലമെന്റ് അംഗമായ സഫ അൽ-ഹഷേം ട്വിറ്ററിലൂടെ അറിയിച്ചു.

രാജ്യത്തെ വിദേശികൾക്കെതിരെ എപ്പോഴും നിലപാടുകൾ കൈക്കൊള്ളുന്ന എം.പിയാണു സഫ. മറ്റു ചികിത്സാനിരക്കുകൾ വർധിപ്പിച്ചതിനു സമാനമായി ദന്തരോഗത്തിനു ചികിത്സ തേടുന്ന വിദേശികളിൽ നിന്നും അമിത ഫീസ് ഈടാക്കണമെന്നാണു എം.പിയുടെ നിർദേശം. 

അതിനിടെ ആരോഗ്യമന്ത്രി ജമാൽ അൽ-ഹർബി ചികിത്സാനിരക്ക് വർധനയുമായി ബന്ധപ്പെട്ട് ഡെന്റിസ്റ്റുകളിൽ നിന്നും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഡെന്റിസുകളെ കാണുന്ന വിദേശികളിൽ നിന്നും വർധിപ്പിച്ച ഫീ ഈടാക്കേണ്ട എന്നായിരുന്നു നേരത്തെ ഡെന്റൽ മെഡിസിൻ അസിറ്റന്റ് അണ്ടർ സെക്രട്ടറി നൽകിയിരുന്ന നിർദേശം. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x