Currency

ഇന്ത്യന്‍ എംബസി നാളെ മുതല്‍ അല്‍ സീഫിലെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും

സ്വന്തം ലേഖകന്‍Saturday, October 21, 2017 10:56 am

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി ഈ മാസം 22 മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. അല്‍ സീഫിലെ ന്യൂ ചാന്‍സെറി കോംപ്ലക്‌സിലാണ് പുതിയ കെട്ടിടം. ബില്‍ഡിങ് നമ്പര്‍ 1090, റോഡ് നമ്പര്‍ 2819, ബ്ലോക്ക് നമ്പര്‍ 228, അല്‍ സീഫ് ജില്ല എന്നതാണ് പുതിയ വിലാസം.

അതേസമയം ടെലിഫോണ്‍ നമ്പരുകളിലോ പോസ്റ്റ് ബോക്‌സ് നമ്പരിലോ മാറ്റമില്ല. നിലവിലെ അദ്ലിയയിലെ കെട്ടിടത്തില്‍ ഈ മാസം 18 വരെയാണ് എംബസി സേവനങ്ങള്‍ ലഭ്യമായിരുന്നത്. വിവരങ്ങള്‍ക്ക് ഫോണ്‍: 17712649, 17712683, 17712785, 17180529. ഇമെയില്‍: info.bahrain@mea.gov.in


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x