Currency

ശുദ്ധജലം കയറ്റുമതി ചെയ്യുന്നതിന് കുവൈറ്റിൽ വിലക്ക്

സ്വന്തം ലേഖകൻSunday, October 22, 2017 6:48 pm

ജ്യൂസുകൾ അടക്കമുള്ള ശീതളപാനീയങ്ങൾക്കു വിലക്ക് ബാധകമല്ല

കുവൈറ്റ് സിറ്റി: രാജ്യത്തു നിന്നും ശുദ്ധജലം കയറ്റുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് കുവൈറ്റ് വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി. പ്രാദേശികമായി സംസ്കരിച്ചെടുത്ത ശുദ്ധജലം വിദേശരാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ജ്യൂസുകൾ അടക്കമുള്ള ശീതളപാനീയങ്ങൾക്കു വിലക്ക് ബാധകമല്ല.

ഞായറാഴ്ച ഔദ്യോഗിക ഗസറ്റിൽ ഉത്തരവ് പ്രസിദ്ധീകരിക്കപ്പെടുന്നതോടെ നിയമം പ്രാബല്യത്തിൽ വരുമെന്നു വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാൻ അറിയിച്ചു. ജലത്തിെന്റെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ജല-വൈദ്യുതി മന്ത്രാലയം മുന്നോട്ടുവെച്ച നിർദേശത്തെ തുടർന്നാണു ഈ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x