പ്രവാസി ഡ്രൈവർമാരിൽ നിന്നും മാസം അമ്പത് ദിനാർ ഫീസ് ഈടാക്കണമെന്നാണു ആവശ്യം.
മനാമ: ബഹ്രൈനിലെ വിദേശികളിൽ ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ളവർക്കും ഒന്നിലധികം വാഹനങ്ങൾ സ്വന്തമാക്കിയവർക്കും മേൽ നികുതി ചുമത്തണമെന്ന് ശുപാർശ ചെയ്തുകൊണ്ടുള്ള ബിൽ പാർലമെന്റ് അംഗമായ ഘാസി അൽ റഹ്മ അവതരിപ്പിച്ചു. പ്രവാസി ഡ്രൈവർമാരിൽ നിന്നും മാസം അമ്പത് ദിനാർ ഫീസ് ഈടാക്കണമെന്നാണു ആവശ്യം.
ഗതാഗതതിരക്ക് നിയന്ത്രിക്കുക, പ്രവാസികളെ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുക, നിയമവിരുദ്ധ ടാക്സി സർവീസുകൾ നിർത്തുക, സർക്കാരിന്റെ വരുമാനം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണു ഇത്തരമൊരു ബിൽ അവതരിപ്പിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.