ൻസിപ്പാലിറ്റി സർവീസ് നിയമത്തിലെ 9/1987 വകുപ്പ് പ്രകാരം ശിക്ഷാനടപടികൾ കൈക്കൊള്ളാനാണു തീരുമാനം
കുവൈറ്റ് സിറ്റി: പൊതുനിരത്തുകൾ, പാർക്കുകൾ, നടപ്പാതകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ സിഗററ്റ് കുറ്റികൾ ഇടുന്നവരിൽ നിന്നും 200 ദിനാർ വഴി പിഴ ഈടാക്കുമെന്നു കുവൈറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
നിരത്തുകളിൽ സിഗററ്റ് കുറ്റികൾ നിക്ഷേപിക്കുന്നത് പതിവായിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുൻസിപ്പാലിറ്റി സർവീസ് നിയമത്തിലെ 9/1987 വകുപ്പ് പ്രകാരം ശിക്ഷാനടപടികൾ കൈക്കൊള്ളാനാണു തീരുമാനമെന്നു മുൻസിപ്പാലിറ്റി എമർജൻസി ടീം മേധാവി സൈദ് അൽ-എനെസി അറിയിച്ചു.
നിയമപ്രകാരം വാഹനത്തിൽ നിന്നും സിഗററ്റ് കുറ്റികൾ വലിച്ചെറിയുന്നതും തെരുവിലും നടപ്പാതയിലും പാർക്കിംഗ് ഏരിയകളിലും ജനങ്ങളെത്തുന്ന പാർക്കുകൾ അടക്കമുള്ള സ്ഥലങ്ങളിളും സിഗററ്റ് കുറ്റികൾ വലിച്ചെറിയുന്നതും അഞ്ച് മുതൽ 200 ദിനാർ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.