Currency

എയര്‍ ഇന്ത്യ റിയാദില്‍ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു; ഇനി ആഴ്ചയില്‍ ആറു ദിവസവും സര്‍വീസ് ലഭിക്കും

സ്വന്തം ലേഖകന്‍Wednesday, October 25, 2017 8:32 am

ഈ മാസം 29 മുതലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസുകള്‍. ഇതോടെ ആഴ്ചയില്‍ ആറു ദിവസവും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സേവനമുണ്ടാകും. നിലവില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. വ്യാഴം, ശനി, ദിവസങ്ങിലാണ് പുതിയ സര്‍വീസ്. കരിപ്പൂരില്‍ നിന്നും റിയാദിലേക്ക് നിലവില്‍ രാവിലെ 9.15നാണ് സര്‍വീസ്.

 

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദില്‍ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടി. ഇനി മുതല്‍ ശനിയാഴ്ചയും വ്യാഴാഴ്ചയും എയര്‍ ഇന്ത്യയുടെ സര്‍വീസ് കരിപ്പൂരിലേക്ക് ഉണ്ടാകും. ഇതോടെ ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും കരിപ്പൂരിലേക്ക് വിമാനമുണ്ടാകും.

ഈ മാസം 29 മുതലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസുകള്‍. ഇതോടെ ആഴ്ചയില്‍ ആറു ദിവസവും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സേവനമുണ്ടാകും. നിലവില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. വ്യാഴം, ശനി, ദിവസങ്ങിലാണ് പുതിയ സര്‍വീസ്. കരിപ്പൂരില്‍ നിന്നും റിയാദിലേക്ക് നിലവില്‍ രാവിലെ 9.15നാണ് സര്‍വീസ്. റിയാദില്‍ നിന്നും കരിപ്പൂരിലേക്ക് ഉച്ചയ്ക്ക് ഒന്നേകാലിനും. ഈ സമയങ്ങളില്‍ തന്നെയാണ് പുതുതായി അനുവദിച്ച സര്‍വീസുകളുണ്ടാവുക. അടുത്ത ഞായറാഴ്ച മുതല്‍ സേവനം ആരംഭിക്കും. 175 എക്കോണമി വിഭാഗം സീറ്റുകളുള്ള ബി 737 – 800 എന്ന പുതിയ വിമാനമാണ് ഇതിനായി എക്‌സ്പ്രസ് ഇറക്കുന്നത്.

റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് 30 കിലോ ബാഗേദും എഴ് കിലോ ഹാന്റ് ബാഗും ആവാം. കരിപ്പൂരില്‍ നിന്ന് റിയാദിലേക്ക് 20 കിലോ ബാഗേജും 7 കിലോ ഹാന്റ്ബാഗുമാണുണ്ടാവുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാഭകരമായി സേവനം നടത്തുന്നതാണ് റിയാദ് കരിപ്പൂര്‍ റൂട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x