വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക ലക്ഷ്യമിട്ടാണു തീരുമാനം
മനാമ: ബഹ്റൈനിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം ബാങ്കുകളിലൂടെ മാത്രം നൽകുന്ന ‘വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം (ഡബ്ല്യുപിഎസ്)’ അടുത്തവർഷം ജനുവരിയോടെ രാജ്യത്ത് നടപ്പാക്കും. വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക ലക്ഷ്യമിട്ടാണു ഈ തീരുമാനം. താഴ്ന്ന വരുമാനക്കാർക്കും വീട്ടുജോലിക്കാർക്കും മറ്റും ഇൗ നിയമം ഗുണപ്രദമാകുമെന്നാണു വിലയിരുത്തൽ.
പദ്ധതി പ്രാവർത്തികമാക്കുന്നതിനു മുന്നോടിയായി പ്രതികരണം ആരാഞ്ഞ് പ്രാദേശിക ബാങ്കുകൾക്കും മറ്റു സേവനദാതാക്കൾക്കും ബഹ്റൈൻ സെൻട്രൽ ബാങ്ക് കത്തയച്ചിട്ടുണ്ട്. പദ്ധതി എങ്ങനെ മികച്ച രീതിയിൽ നടപ്പിലാക്കാം എന്നാണു സെൻട്രൽ ബാങ്ക് ആരാഞ്ഞിരിക്കുന്നത്. ഏറ്റവും പുതിയ എൽഎംആർഎ കണക്കുകൾ പ്രകാരം 6,06,357 വിദേശികളാണ് ബഹ്റൈനിൽ ജോലി ചെയ്യുന്നത്. ഇവർക്കെല്ലാം ഗുണപ്രദമാകും ഈ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.