നിലവിലെ സാഹചര്യത്തിൽ 1,40000 തൊഴിലാളികളുടെ സേവനം ആവശ്യമായി വരുന്നുണ്ടെന്നു സുപ്രീം പ്ലാനിങ് കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. ഖാലിദ് മഹ്ദി
കുവൈറ്റ് സിറ്റി: വിദേശികളെ ആശ്രയിക്കാതെ ആസൂത്രണം ചെയ്തതും നിലവിൽ നടന്നു കൊണ്ടിരിക്കുന്നതുമായ പദ്ധതികൾ പൂർത്തീകരിക്കാൻ സാധിക്കില്ലെന്ന് കുവൈറ്റ് സുപ്രീം പ്ലാനിങ് കൗൺസിൽ. നിലവിലെ സാഹചര്യത്തിൽ 1,40000 തൊഴിലാളികളുടെ സേവനം ആവശ്യമായി വരുന്നുണ്ടെന്നു സുപ്രീം പ്ലാനിങ് കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. ഖാലിദ് മഹ്ദി അറിയിച്ചു.
വൻകിട, ചെറുകിട വികസന പദ്ധതികൾ സമയ നിഷ്ഠമായി പൂർത്തീകരിക്കണമെങ്കിൽ തദ്ദേശീയ തൊഴിൽ ശക്തി മാത്രം മതിയാകില്ല . സാങ്കേതിക വിജ്ഞാനവും ആവശ്യമായ തൊഴിൽ നൈപുണ്യവും ഉള്ള വിദേശികളെ ഇനിയും ആശ്രയിക്കേണ്ടതുണ്ട് – അദ്ദേഹം വ്യക്തമാക്കി.
വിദേശികളുടെ എണ്ണം കുറച്ച് തൊഴിൽ വിപണി ക്രമീകരിക്കാനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നതിനിടയിലാണു പ്രീം പ്ലാനിങ് കൗൺസിൽ ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു അഭിപ്രായം ഉണ്ടായിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.