അനധികൃതമായി 25477 പേര്‍ക്ക് ലൈന്‍സ് പുതുക്കി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്
കുവൈറ്റ് സിറ്റി: 2017 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം 1501 അനധികൃത കുടിയേറ്റക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതായി കണ്ടെത്തൽ. 759 വനിതകള്‍ക്കും 748 പുരുഷന്മാര്‍ക്കുമാണ് ലൈസന്‍സ് അനുവദിച്ചെന്നതെന്നാണു നിരീക്ഷണസമിതി കണ്ടെത്തിയിരിക്കുന്നത്.
ഇക്കാലയളവിൽ അനധികൃതമായി 25477 പേര്‍ക്ക് ലൈന്‍സ് പുതുക്കി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെയും ഗതാഗത വിഭാഗത്തിന്റെയും സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണു ഈ കണ്ടെത്തൽ.
അതേസമയം ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടിയും അധികൃതർ കൈക്കൊള്ളുന്നുണ്ട്. തുടര്‍ച്ചയായി അഞ്ചു തവണ ഗുരുതരമായി നിയമ ലംഘനം നടത്തുന്ന വിദേശികളെ നാടുകടത്തുന്നതിനായും നീക്കമുണ്ട്. അഞ്ചു തവണ ട്രാഫിക് നിയമം ലംഘിക്കുന്ന വിദേശികള്‍ക്ക് താമസരേഖ പുതുക്കാനും കഴിയില്ലെന്നു അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.