പാര്‍ക്കിങ് സ്ഥലങ്ങള്‍ ഇന്നലെ പ്രാബല്യത്തിലായി. അല്‍ സഹ്റാ മേഖലയ്ക്കും സമീപത്തും ഈസ്റ്റേണ്‍ മാംഗ്രൂവ്സിനും ഇടയിലാണ് പുതിയ പാര്‍ക്കിങ് സ്ഥലങ്ങള്‍. ഇവയില്‍ 1235 എണ്ണം സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ് സ്ഥലങ്ങളും 310 പ്രീമിയം പാര്‍ക്കിങ് ബേകളും ആയിരിക്കും.
അബുദാബി: തലസ്ഥാന നഗരിയില്‍ 3400 പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങള്‍ കൂടി. പാര്‍ക്കിങ് സ്ഥലങ്ങള്‍ ഇന്നലെ പ്രാബല്യത്തിലായി. അല്‍ സഹ്റാ മേഖലയ്ക്കും സമീപത്തും ഈസ്റ്റേണ്‍ മാംഗ്രൂവ്സിനും ഇടയിലാണ് പുതിയ പാര്‍ക്കിങ് സ്ഥലങ്ങള്‍. ഇവയില്‍ 1235 എണ്ണം സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ് സ്ഥലങ്ങളും 310 പ്രീമിയം പാര്‍ക്കിങ് ബേകളും ആയിരിക്കും.
അബുദാബിയിലെ മിസ്‌കാനി സ്ട്രീറ്റ്, സുല്‍ത്താന്‍ ബിന്‍ സായ്ദ് ഫസ്റ്റ് സ്ട്രീറ്റ്, ദഫീര്‍ സ്ട്രീറ്റ്, റബ്ദാന്‍ സ്ട്രീറ്റുകള്‍ക്കു സമീപമാണ് ഈ പാര്‍ക്കിങ് ബേകളെല്ലാം. ഖലീജ് അല്‍ അറബ് സ്ട്രീറ്റിനും സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് സ്ട്രീറ്റിനും അല്‍ ഫലാഹ് സ്ട്രീറ്റ്, അല്‍ ബത്തീന്‍ എന്നിവയോടു ചേര്‍ന്നുള്ള ഡബ്ളൂ-11 സെക്ടറില്‍ 888 സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ്ങുകളാണ്. അല്‍ ബത്തീനില്‍ ആയിരം പാര്‍ക്കിങ് ബേകളില്‍ 254 സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ്ങുകളുമാണുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.