അനുമതിയില്ലാതെ ഖുര്‍ആന്‍ മനഃപാഠ ക്ലാസുകള്‍ നടത്തുന്നത് ശിക്ഷാര്‍ഹമാണ്. ഇസ്ലാമികകാര്യ-ഓഖാഫ് ജനറല്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ മതപരമായ ലൈബ്രറികള്‍ തുടങ്ങുക, ഇതിനായി സംഭാവന പിരിക്കുക എന്നിവയും കുറ്റകരമാണ്.
അബൂദബി: യുഎഇയില്‍ മതപ്രഭാഷണം, ഖുര്‍ആന്‍ പഠനം, മതപഠനക്ലാസുകള്‍ എന്നിവയ്ക്ക് കര്‍ശന നിയന്ത്രണം വരുന്നു. അനുമതിയില്ലാതെ ഖുര്‍ആന്‍ മനഃപാഠ ക്ലാസുകള്‍ നടത്തുന്നത് ശിക്ഷാര്‍ഹമാണ്. ഇസ്ലാമികകാര്യ-ഓഖാഫ് ജനറല്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ മതപരമായ ലൈബ്രറികള്‍ തുടങ്ങുക, ഇതിനായി സംഭാവന പിരിക്കുക എന്നിവയും കുറ്റകരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആരെയെങ്കിലും ചുമതലപ്പെടുത്തുന്നതും നിയമം വിലക്കുന്നു. ഇതുസംബന്ധിച്ച കരട് നിയമം ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പാസാക്കി.
അനുമതിയില്ലാതെ മതപ്രഭാഷണം, മതപഠന ക്ലാസുകള്‍, ഖുര്‍ആന്‍ മനഃപാഠ വേദികള്‍, മതകൂട്ടായ് മകള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ പാടില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവോ 5,000 ദിര്‍ഹം വരെ പിഴയോ ശിക്ഷ നല്കാന് കരട് നിയമം ശിപാര്‍ശ ചെയ്യുന്നു.
അനുമതിയില്ലാതെ മതപ്രഭാഷണം നടത്തുക, മതവിധി പുറപ്പെടുവിക്കുക, പള്ളിക്ക് പുറത്ത് ഖുര്‍ആന്‍ പഠിപ്പിക്കുക എന്നീ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 20,000 ദിര്‍ഹം മുതല്‍ 50,000 വരെ പിഴയോ മൂന്ന് മാസത്തില്‍ കുറയാത്ത തടവോ ശിക്ഷ വിധിക്കും. പള്ളിക്ക് സമീപം യാചന നടത്തുന്നവര്‍ക്കും ബാങ്കി വിളിയോ പ്രഭാഷണമോ തടയുന്നവര്‍ക്കും 50,000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.