ജസീറ എയർവേയ്സ് കുവൈറ്റ് - ഹൈദരാബാദ് റൂട്ടിൽ ദൈനംദിന വിമാന സർവ്വീസ് ആരംഭിച്ചു
കുവൈറ്റിലെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ജസീറ എയർവേയ്സ് കുവൈറ്റ് – ഹൈദരാബാദ് റൂട്ടിൽ ദൈനംദിന വിമാന സർവ്വീസ് ആരംഭിച്ചു. ജനുവരി മുതൽ കൊച്ചി-കുവൈറ്റ് റൂട്ടിലും വിമാന സർവ്വീസ് ആരംഭിക്കും.
കൊച്ചിയ്ക്ക് പുറമെ മുംബൈ, അഹമ്മബദാബാദ് എന്നിവിടങ്ങളിലേക്കും സർവ്വീസ് ആരംഭിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
മുംബൈയിലേക്ക് ദൈനംദിന സർവ്വീസും അഴ്ചയിൽ നാല് ദിവസം കൊച്ചിയിലേക്കും മൂന്ന് ദിവസം അഹമ്മദാബാദിലേക്കും സർവ്വീസ് ആരംഭിക്കാനാണ് തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.