Currency

പ്രവാസികൾക്ക് സ്ഥിര താമസാനുമതി നൽകുന്നത് പാർലമെന്റംഗങ്ങൾ ചർച്ച ചെയ്യുന്നു

സ്വന്തം ലേഖകൻSunday, November 26, 2017 11:29 am

മുപ്പത് വർഷത്തിൽ കൂടുതൽ കുവൈറ്റിൽ തങ്ങുന്ന വിദേശികൾക്ക് സ്ഥിര താമസാനുമതി നൽകുന്നത് സംബന്ധിച്ച കാര്യം പാർലമെന്റംഗങ്ങൾ ചർച്ച ചെയ്യുന്നു

കുവൈറ്റ് സിറ്റി: മുപ്പത് വർഷത്തിൽ കൂടുതൽ കുവൈറ്റിൽ തങ്ങുന്ന വിദേശികൾക്ക് സ്ഥിര താമസാനുമതി നൽകുന്നത് സംബന്ധിച്ച കാര്യം പാർലമെന്റംഗങ്ങൾ ചർച്ച ചെയ്യുന്നു. വിദേശ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു ഇത്തരമൊരു നിർദേശം എം.പിമാർ മുന്നോട്ടു വെച്ചിരിക്കുന്നത്.

നിലവിൽ പ്രവാസികൾ സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോൾ വർഷങ്ങൾ കൊണ്ട് കുവൈറ്റിൽ നിന്നുകൊണ്ട് സമ്പാദിച്ചതെല്ലാം സ്വദേശത്തേക്ക് കൊണ്ടുപോകും. ഇതിനുപകരം അവരെ കുവൈറ്റിൽ തന്നെ തങ്ങാൻ പ്രേരിപ്പിക്കുന്നതിനാണു സ്ഥിര താമസാനുമതി നൽകൂന്നത്.

അതേസമയം എത്രവർഷം കുവൈറ്റിൽ താമസിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കരുത്, മറിച്ച് അവർ രാജ്യത്തിനു എന്തുനൽകി എന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയാകണം സ്ഥിര താമസാനുമതി നൽകേണ്ടതെന്നു പാർലമെന്റംഗങ്ങളിൽ ചിലർ വാദിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x