2018 മാര്‍ച്ചിലാണ് സാംസ്‌കാരിക- കല പരിപാടികളുമായി ഒരു മാസം മുഴുവനും നീളുന്ന അബൂദബി ഫെസ്റ്റിവല്‍ നടക്കുക. യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഫെസ്റ്റിവല്‍ നടക്കുക.
അബൂദബി: പതിനഞ്ചാമത് അബൂദബി ഫെസ്റ്റിവലില്‍ ഔദ്യേഗിക അതിഥി രാജ്യമായി ഇന്ത്യയെ പ്രഖ്യാപിച്ചു. 2018 മാര്‍ച്ചിലാണ് സാംസ്‌കാരിക- കല പരിപാടികളുമായി ഒരു മാസം മുഴുവനും നീളുന്ന അബൂദബി ഫെസ്റ്റിവല്‍ നടക്കുക. യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഫെസ്റ്റിവല്‍ നടക്കുക. 30 രാജ്യങ്ങളില്‍നിന്നുള്ള 500ലധികം കലാകാരന്മാരും 40 സംഗീതജ്ഞരും ഉത്സവത്തില്‍ പങ്കെടുക്കും. സായിദ് വര്‍ഷമായി ആചരിക്കുന്ന 2018ല്‍ അതിഥി രാജ്യമാകാന്‍ സാധിച്ചത് ഏറെ സവിശേഷമാണ്. ഇന്ത്യയില്‍നിന്ന് നിരവധി കലാകാരന്മാര്‍ ഉത്സവത്തില്‍ പങ്കെടുക്കും.
അബൂദബി ഫെസ്റ്റിവലിലെ അതിഥി രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി പറഞ്ഞു. അബൂദബിയിലെ കലാ സ്‌നേഹികളായ ജനങ്ങള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറ്റവും മികച്ച അംശങ്ങള്‍ എത്തിച്ചു നല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരത്തെ ആസ്വദിക്കാനും ഇന്ത്യക്കാര്‍ക്ക് മറ്റു രാജ്യങ്ങളുടെ സംസ്‌കാരം ആസ്വദിക്കാനുമുള്ള അവസരമായിരിക്കും ഫെസ്റ്റിവല്‍ എന്നും സൂരി കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.