Currency

വിദേശികള്‍ക്ക് ഇനി മുതല്‍ വീസ തനിയെ പുതുക്കാം; പുതിയ സംവിധാനം വരുന്നു

സ്വന്തം ലേഖകന്‍Tuesday, November 28, 2017 11:53 am

കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെയും കുടുംബാംഗങ്ങളുടെയും വീസ പുതുക്കുന്നതിന് ഓട്ടമാറ്റിക് റിന്യുവല്‍ സംവിധാനം വരുന്നതോടെ ചെലവ് ചുരുക്കാനാവും. ഓഫിസുകളില്‍ ഓഡിറ്റര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ എണ്ണം കുറയ്ക്കുന്നതോടൊപ്പം സമയവും അധ്വാനവും കുറച്ചുമതിയെന്നതാണ് പുതിയ നടപടിയുടെ നേട്ടം.

കുവൈത്ത്: വിദേശികളുടെ വീസ തനിയെ പുതുക്കുന്നതിനുള്ള സംവിധാനം ആവിഷ്‌കരിക്കും. വിവിധ കമ്പനികളുടെ നിരന്തര അഭ്യര്‍ഥന മാനിച്ചാണ് നടപടിയെന്ന് താമസാനുമതികാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി അറിയിച്ചു. കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെയും കുടുംബാംഗങ്ങളുടെയും വീസ പുതുക്കുന്നതിന് ഓട്ടമാറ്റിക് റിന്യുവല്‍ സംവിധാനം വരുന്നതോടെ ചെലവ് ചുരുക്കാനാവും.

ഓഫിസുകളില്‍ ഓഡിറ്റര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ എണ്ണം കുറയ്ക്കുന്നതോടൊപ്പം സമയവും അധ്വാനവും കുറച്ചുമതിയെന്നതാണ് പുതിയ നടപടിയുടെ നേട്ടം. ആശ്രിത വീസയില്‍ കുവൈത്തില്‍ കഴിയുന്നവര്‍ക്ക് 21 വയസ് പൂര്‍ത്തിയായാല്‍ തൊഴില്‍ വീസയിലേക്ക് മാറ്റുന്നതിന് മാന്‍പവര്‍ അതോറിറ്റിക്ക് അധികാരമുണ്ടാകും.

അതേസമയം വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. വീസ പുതുക്കാത്ത വിവാഹമോചിതര്‍ രാജ്യം വിടേണ്ടിവരും. 21 വയസിനു മുകളിലുള്ളവര്‍ ആശ്രിത വീസയില്‍ തുടരണമെങ്കില്‍ വിദ്യാര്‍ഥികളായിരിക്കണം. പ്രായവും അവര്‍ പഠിക്കുന്ന കാലവും പരിഗണിച്ചാകും ആനുകൂല്യം നല്‍കുക. അല്ലാത്തപക്ഷം അവര്‍ ആശ്രിത വീസയില്‍ നിന്ന് മാറേണ്ടി വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x