Currency

പ്രവാസികൾക്ക് സ്വകാര്യവീടുകൾ വാടകയ്ക്ക് നൽകുന്നതിനെതിരെ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ

സ്വന്തം ലേഖകൻSunday, December 3, 2017 10:31 am

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികൾക്ക് സ്വകാര്യവീടുകൾ വാടകയ്ക്ക് നൽകുന്നതിനെതിരെ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ രംഗത്ത്. ഇൻവെസ്റ്റ്മെന്റ് റേസിഡൻഷ്യൽ അപ്പ്പാർട്ട്മെന്റുകളിൽ മാത്രമേ രാജ്യത്തെ പ്രവാസികൾക്ക് താമസിക്കാൻ അനുമതി നൽകാവൂ എന്ന് റിയൽ എസ്റ്റേറ്റ് അസോസിയേഷൻ സെക്രട്ടറി ഖ്വയിസ് അൽ-ഖാനെം ആവശ്യപ്പെട്ടു.

ജല, ഇലക്ട്രിസിറ്റി ബില്ലിന്മേലുള്ള സബ്സിഡി പ്രവാസികളിൽ നിന്നും എടുത്തു കളയാനുള്ള സർക്കാർ തീരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് സ്വകാര്യവീടുകൾ പ്രവാസികൾക്ക് താമസിക്കാൻ നൽകുന്നതെന്നാണു റിയൽ എസ്റ്റേറ്റ് അസോസിയേഷന്റെ വാദം. ഇതിനുപുറമെ ഇസ്ലാം ഇതര വിഭാഗക്കാരുടെ ജീവിതരീതികൾ സ്വദേശികൾക്ക് ബുദ്ധിമുട്ടാകുമെന്നും അവർ അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x