
കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികളുടെ താമസരേഖ അനുമതി പത്രം പുതുക്കുന്നതിനും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം മേധാവി മേജര്‍ ജനറല്‍ തലാല്‍ അല്‍-മറാഫിയുടെ നിര്‍ദേശപ്രകാരം ഗതാഗതവിഭാഗം പോളിഷ് കമ്പനിയുമായി ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് കരാറില്‍ ഒപ്പുവെച്ചു. താമസരേഖ പുതുക്കുന്നതിന് സമാനരീതിയില്‍ മറ്റൊരു കമ്പനിയുമായും കരാറിലേർപ്പെട്ടിട്ടുണ്ട്.
താമസരേഖ ആര്‍ട്ടിക്കിള്‍ 17,18,20,22 എന്നീ വിഭാഗത്തില്‍പ്പെടുന്ന പൊതുമേഖലയിലും സ്വകാര്യ മേഖലയിലും തൊഴില്‍ ചെയ്യുന്ന വിദേശികൾക്ക് ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താനാകും. കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെയും കുടുംബാംഗങ്ങളുടെയും വിസ പുതുക്കുന്നതിന് ഈ സംവിധാനം നിലവില്‍ വരുന്നതോടെ ചെലവ് കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.