Currency

ലൈസൻസ് ഇല്ലാത്ത ഭക്ഷണശാലകളിൽ നിന്നും ഭക്ഷണം കഴിക്കരുതെന്ന് നിർദേശം

സ്വന്തം ലേഖകൻWednesday, December 6, 2017 8:36 pm

കുവൈറ്റ് സിറ്റി: ഭക്ഷണശാലകളിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ സ്ഥാപനത്തിനു അംഗീകാരം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കുവൈറ്റിലെ പബ്ലിക് അഥോററ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ പ്രവാസികൾ അടക്കമുള്ളവർക്ക് നിർദേശം നൽകി.

ഹോം ഡെലിവറീ സർവീസ് നല്കുന്നവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. അനധികൃത ഭക്ഷണശാല നടത്തിപ്പുകാർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും അഥോററ്റിയുടെ ജനറൽ മാനേജറും ചെയർമാനുമായ എസ്സ അൽ-കന്ദാരി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x