
അബൂദബി: യുഎഇയില്‍ ജനുവരി ഒന്നിന് വാറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ കറന്‍സി വിനിമയ സ്ഥാപനങ്ങള്‍ വഴി പണമയക്കുന്നതിനുള്ള ഫീസിന് മൂല്യവര്‍ധിത നികുതി ബാധകമാകും. മറ്റ് ഉല്പന്നങ്ങള്ക്കും സേവനങ്ങള്‍ക്കുമൊപ്പം അഞ്ച് ശതമാനം നികുതിയാണ് പണവിനിമയ ഫീസിന് ബാധകമാകുക.
ജനുവരി ഒന്നു മുതല്‍ യുഎഇയില്‍നിന്ന് നാട്ടിലേക്ക് പണമയക്കാനുള്ള ചെലവില്‍ നേരിയ വര്‍ധനവുണ്ടാകും. 80 ഫില്സോ ഒരു ദിര്‍ഹമോ വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 1000 ദിര്‍ഹം വരെ അയക്കാന്‍ 16 ദിര്‍ഹവും 1000 ദിര്‍ഹത്തിന് മുകളില്‍ 22 ദിര്‍ഹവുമാണ് മിക്ക കറന്‍സി വിനിമയ സ്ഥാപനങ്ങളും ഈടാക്കുന്നത്.
പണമയക്കുന്ന ഫീസില്‍ നേരിയ വര്‍ധനയാണ് വരുന്നതെന്നും അതിനാല്‍ ഇത് യുഎഇയില്‍നിന്ന് അയക്കപ്പെടുന്ന തുകയില്‍ കുറവുണ്ടാകില്ലെന്നുമാണ് കറന്‍സി വിനിമയ സ്ഥാപനങ്ങള്‍ കരുതുന്നത്. അതേസമയം യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക നാട്ടിലേക്ക് അയക്കുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാരാണ്. പാകിസ്താനികള്‍, ഫിലിപ്പീന്‍സുകാര്‍, ഈജിപ്തുകാര്‍, ബ്രിട്ടീഷുകാര്‍ എന്നിവരാണ് യഥാക്രമം ഇന്ത്യക്കാര്‍ക്ക് പിന്നില്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.