Currency

അബൂദബി പൊലീസ് മോട്ടോര്‍ ബൈക്ക് ആംബുലന്‍സ് പുറത്തിറക്കി

സ്വന്തം ലേഖകന്‍Friday, December 8, 2017 11:13 am

അബൂദബി: അബൂദബി പൊലീസ് പുതിയ മോട്ടോര്‍ ബൈക്ക് ആംബുലന്‍സ് പുറത്തിറക്കി. ഓഫ് റോഡ് ബൈക്കുകളായ ഇവ അത്യാധുനിക ചികിത്സാ ഉപകരണങ്ങളും ഹൈഡ്രോളിക് സാങ്കേതികവിദ്യയും അഗ്‌നിശമന സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. പത്ത് മോട്ടോര്‍ ബൈക്ക് ആംബുലന്‍സാണ് പുറത്തിറക്കിയത്.

സായുധ സേന ഓഫിസേഴ്‌സ് ക്ലബിലാണ് മോട്ടോര്‍ ബൈക്ക് ആംബുലന്‍സുകള്‍ പ്രകാശനം ചെയ്തത്. പൊതുജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള സേവനം ലഭ്യമാക്കാനും അബൂദബി പൊലീസ് നടത്തുന്ന തുടര്‍ച്ചയായ പ്രയത്‌നങ്ങളുടെ ഭാഗമായാണ് ഇവ പുറത്തിറക്കിയതെന്ന് അബൂദബി പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി ഖല്‍ഫാല്‍ ആല്‍ ദാഹേരി പറഞ്ഞു.

അടിയന്തരഘട്ടങ്ങളിലെ വെല്ലുവിളി നേരിടാന്‍ സഹായിക്കുന്ന ഗുണമേന്മയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ അബൂദബി പൊലീസ് എന്നും മുമ്പന്തിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x