Currency

പാതയോരങ്ങളിൽ അനധികൃത പരസ്യ ബോർഡുകൾ സ്ഥാപിച്ചാൽ 300 ദീ​നാ​ർ പി​ഴ

സ്വന്തം ലേഖകൻFriday, December 8, 2017 8:44 pm

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വഴിയോരങ്ങളിലും മറ്റും അനധികൃത പരസ്യബോർഡുകൾ സ്ഥാപിക്കുന്നവരിൽ നിന്നും 100 മുതൽ 300 ദീനാർ പിഴ ഈടാക്കുമെന്ന് മുൻസിപ്പാലിറ്റി അധികൃതർ. നിർദേശം സ്വദേശികളുടെ വിവാഹ പാർട്ടിയുടെ പരസ്യങ്ങൾക്കടക്കം ബാധകമാണ്.

മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമതി പത്രമില്ലാതെ വിവാഹപരസ്യങ്ങളും മറ്റും സ്ഥാപിക്കുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് കർശന നിർദേശവുമായി മുൻസിപ്പാലിറ്റി അധികൃതർ രംഗത്തെത്തിയത്. ഇത്തരം പരസ്യബോർഡുകൾ മുന്നറിയിപ്പുകൂടാതെ എടുത്തുമാറ്റാനുള്ള അധികാരം മുനിസിപ്പാലിറ്റിക്കുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x