
കുവൈറ്റ് സിറ്റി: ഇന്ത്യൻ വിദ്യാർഥിക്ക് കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പ് സഹിതം പഠനത്തിന് അവസരം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഗ്രേഡ് 12 പരീക്ഷ പാസായവർക്കാണു സ്കോളർഷിപ്പ് സഹിതമുള്ള വിദ്യാഭ്യാസത്തിനു അപേക്ഷ സമർപ്പിക്കാവുന്നത്.
ഡിസംബർ 28നകം പൂരിപ്പിച്ച അപേക്ഷ ഇന്ത്യൻ എംബസിയിലെ വിദ്യാഭ്യാസ വിഭാഗത്തിൽ ഏൽപ്പിക്കണം. ഒന്നിൽ കൂടുതൽ അപേക്ഷകളുണ്ടെങ്കിൽ ഗ്രേഡ് 12 പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടിയുടേതാകും പരിഗണിക്കുക. ഡിസംബർ 29ന് സർവകലാശാല സ്കോളർഷിപ്പിനുള്ള യോഗ്യതാ പരീക്ഷ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ എംബസിയിലെ വിദ്യാഭ്യാസ വിഭാഗം അറ്റാഷെ സഞ്ജീവ് സക്ലാനിയെ(22522215, 97295728) ബന്ധപ്പെടുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.