Currency

പ്രസിദ്ധമായ അല്‍ ദഫ്ര പൈതൃകോല്‍സവം ഡിസംബര്‍ 14 മുതല്‍

സ്വന്തം ലേഖകന്‍Monday, December 11, 2017 12:31 pm

അബൂദബി: പ്രസിദ്ധമായ അല്‍ ദഫ്ര പൈതൃകോല്‍സവത്തിന് ഈ മാസം 14 ന് തുടക്കം. മദീനത്ത് സായദില്‍ 28 വരെയാണ് 11ാമത് മേള നടക്കുന്നത്. ഒട്ടകങ്ങളുടെ സൗന്ദര്യമല്‍സരമാണ് പരിപാടിയുടെ മുഖ്യആകര്‍ഷണങ്ങളിലൊന്ന്. മൂന്ന് കോടി ദിര്‍ഹമാണ് ജേതാക്കള്‍ക്ക് ലഭിക്കുക. മേളയില്‍ പങ്കെടുക്കാന്‍ ഒട്ടകങ്ങളുടെ വന്‍ കൂട്ടങ്ങളുമായി ഉടമകള്‍ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

യു.എ.ഇക്ക് പുറമെ സൗദി, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നൊക്കെ ഒട്ടകങ്ങള്‍ എത്തുന്നുണ്ട്. മേളയിലെ വിവിധ മല്‍സരങ്ങളിലെ 1400 ഓളം വിജയികള്‍ക്കായി 3.80 കോടി ദിര്‍ഹം സമ്മാനമായി നല്‍കും. യു.എ.ഇയുടെ പൈതൃകവുമായി ബന്ധപ്പെട്ട മല്‍സരങ്ങളായിരിക്കും ഇവ. അല്‍ ദഫ്ര പ്രശദശത്തിന്റെ വികസനം കൂടി ലക്ഷ്യമിട്ട് നടത്തുന്ന പരിപാടി 2008 ലാണ് ആരംഭിച്ചത്. 2016 മുതല്‍ ഫാക്കണ റേസും സൗന്ദര്യ മല്‍സരവും നടത്തുന്നുണ്ട്.

ഒട്ടക ഓട്ടം, ഒട്ടകങ്ങളെ കറക്കല്‍ മല്‍സരം, മികച്ച ആടിനെ കണ്ടെത്തല്‍, മികച്ച ഈന്തപ്പഴത്തിനായുള്ള മല്‍സരം, ഷൂട്ടിങ് മല്‍സരം എന്നിവയും പരമ്പരാഗത രീതിയിലുള്ള ചന്തയും പഴയ കാറുകളുടെ പ്രദര്‍ശനവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 10 വരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണെന്ന് കള്‍ച്ചറല്‍ പ്രോഗ്രാം ആന്റ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റി പ്രൊജക്ട് ഡയറക്ടര്‍ ഉബൈദ് ഖല്‍ഫാന്‍ അല്‍ മസ്‌റൂയി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x