
കുവൈറ്റ് സിറ്റി: പുതിയ വിസ ഫീസ് സംബന്ധിച്ച നിർദേശം താമസകാര്യ മന്ത്രാലയം സമർപ്പിച്ചു. ദേശീയ അസംബ്ലിയും ആഭ്യന്തര മന്ത്രാലയവും അനുമതി നൽകുന്നതോടെ പുതിയ വിസ ഫീ പ്രാബല്യത്തിൽ വരും.
ഒരു മാസത്തെ കാലവധിയുള്ള, കാലാവധി നീട്ടാൻ സൗകര്യമുള്ള വിസയ്ക്ക് 30 കുവൈറ്റ് ദിനാർ ആയിരിക്കും ഫീസ്. കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരിൽ നിന്നും ദിവസവും ഒരു ദിനാർ വീതം ഈടാക്കുന്നതായിരിക്കും.
പങ്കാളി, മക്കൾ എന്നിവരല്ലാത്ത ബന്ധുക്കളെ വാർഷികഫീസ് 300 ദിനാർ അടച്ച് സ്പോൺസർ വിസയിൽ കുവൈറ്റിൽ താമസിപ്പിക്കാനാകുന്നതടക്കമുള്ള നിർദേശമാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.