
കുവൈറ്റ് സിറ്റി: ഇഖാമ ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് പൊതുമാപ്പില്ലെന്നു ആവർത്തിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. താമസരേഖകൾ ഇല്ലാത്തവർ സ്വമേധയാ മുന്നോട്ടു വന്നാൽ പിഴയടച്ചു രേഖകൾ ശരിയാക്കുന്നതിനോ രാജ്യം വിടുന്നതിനോ അനുവദിക്കുന്നതായിരിക്കും. അതേസമയം പിടിക്കപ്പെട്ടാൽ തിരിച്ചു വരാൻ കഴിയാത്ത വിധം നാടുകടത്തുമെന്നും ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ താമസ കാര്യ വകുപ്പ് ഡയറക്ടർ മേജർ ജനറൽ തലാൽ അൽ മഅറഫി വ്യക്തമാക്കി.
നിലവിൽ ഇഖാമയില്ലാത്തവര്‍ക്ക് പിഴയടച്ചു രേഖകൾ ശരിയാക്കുന്നതിനും നാട്ടിലേക്ക് പോയശേഷം പുതിയ വിസയിൽ തിരിച്ചു വരുന്നതിനും തടസ്സങ്ങളില്ല. സ്വമേധയാ മുന്നോട്ടുവരുന്നവർക്ക് ഡിപ്പാർട്മെന്റിന്റെ ഭാഗത്തു നിന്നു എല്ലാവിധ സഹായങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമ നടപടികളോ പോലീസ് കേസോ ഇതോട് അനുബന്ധിപ്പിച്ച് ഉണ്ടാകുമെന്ന ഭയം വേണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.