
മനാമ: രാജ്യത്തു നിന്നും നാടുകടത്തപ്പെട്ടവരും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ തീവ്രവാദികൾ ഉൾപ്പെടെയുള്ളവരും ബഹ്റൈനിലേക്കു പ്രവേശിക്കുന്നത് തടയുന്നതിന്റെ ഭാഗമായി പ്രവേശന കവാടങ്ങളിലെല്ലാം കണ്ണ്, വിരലടയാള പരിശോധനകൾ നടത്തുന്നതിനായി സ്കാനറുകൾ സ്ഥാപിക്കുന്നു.
മൂന്ന് വർഷം മുമ്പാണു ഇതുസംബന്ധിച്ച നിർദേശം പാർലമെന്റിൽ സമർപ്പിക്കപ്പെട്ടത്. പ്രസ്തുത വിഷയം ആഭ്യന്തരമന്ത്രാലയം ചർച്ചയ്ക്ക് എടുക്കുമെന്നും വരും ദിവസങ്ങളിൽ വിഷയത്തിൽ തീരുമാനം കൈക്കൊള്ളുമെന്നുമാണു റിപ്പോർട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.