
മനാമ: യാത്രക്കാര്‍ക്ക് തിരിച്ചടിയായി ‘എയര്‍ ഇന്ത്യ’ എക്സ്പ്രസിന്റെ നിരക്കു വര്‍ധന. 2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലെ ബഹ്റൈന്‍-കോഴിക്കോട് യാത്രയ്ക്കുള്ള വണ്‍വെ ടിക്കറ്റ് ശരാശരി 120 ദിനാര്‍ ആണ്. അതേസമയം ബഹ്റൈന്‍- കൊച്ചി നിരക്കില്‍ നേരിയ കുറവുണ്ട്. പോയ വര്‍ഷം ഏതാണ്ട് 100 ദിനാറിനാണ് വണ്‍വെ ടിക്കറ്റ് ലഭിച്ചിരുന്നത്. ഇത്തവണ വേനല്‍ അവധിക്ക് നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഇരുട്ടടിയാണ് ഈ നിരക്ക് വര്‍ധന.
പുതിയ വര്‍ധന വന്നതോടെ നാലംഗ കുടുംബം നാട്ടില്‍ പോയി മടങ്ങാന്‍ വന്‍ ചെലവ് വരുമെന്ന് ഉറപ്പായി. ഖത്തര്‍ എയര്‍വേസ് സര്‍വീസ് കൂടി നിര്‍ത്തിയ സാഹചര്യത്തില്‍ നാട്ടിലേക്കുള്ളവര് കാര്യമായി ആശ്രയിക്കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസിനെയാണ്. ഈ സാഹചര്യമാണ് അധികൃതര്‍ മുതലെടുക്കുന്നതെന്ന് ആരോപണമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.