
അബുദാബി: പൊതുഗതാഗത വാഹനങ്ങളിലെ പെരുമാറ്റ ദൂഷ്യങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു. പണം നല്‍കാതെ യാത്ര ചെയ്യുക, സഹയാത്രികര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുക, സ്റ്റോപ് ഇല്ലാത്ത സ്ഥലങ്ങളില്‍ വാഹനം നിര്‍ത്താന്‍ ശ്രമിക്കുക, ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 200 ദിര്‍ഹമായിരിക്കും പിഴ ഈടാക്കുക. ചില കേസുകളില്‍ പിഴ ഈടാക്കുന്നതിനു പുറമെ പൊലീസിനു കൈമാറുകയും ചെയ്യും.
ടിക്കറ്റ് മറ്റൊരാള്‍ക്കു കൈമാറ്റം ചെയ്താല്‍ പിഴ 500 ദിര്‍ഹമായിരിക്കുമെന്നും ഗതാഗതവകുപ്പ് മേധാവി ഷെയ്ഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി. 25 ഇനം നിയമലംഘനങ്ങളുടെ പട്ടികതയാറാക്കിയതില്‍ ഓരോന്നിന്റെയും ഗൗരവമനുസരിച്ചാണ് പിഴ ഈടാക്കുക. 200 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം വരെ പിഴയിനത്തില്‍ പിടിച്ചെടുക്കുമെന്നും ഗതാഗത നിയമം അനുശാസിക്കുന്നു.
നഗരത്തിനകത്ത് സര്‍വീസ് നടത്തുന്ന പൊതുവാഹനങ്ങളില്‍ പത്തു വയസിനു താഴെയുള്ള കുട്ടികള്‍ക്കും 55 പൂര്‍ത്തിയായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും യാത്ര സൗജന്യമാണ്. നഗരമേഖലകളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളിലും ഇതര എമിറേറ്റുകളിലേക്കും വിദ്യാര്‍ഥികള്‍ക്ക് പകുതി നിരക്ക് നല്‍കിയാല്‍ മതിയാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.