
കുവൈറ്റ് സിറ്റി: പുതുക്കിയ നികുതി വ്യവസ്ഥകൾ അനുസരിച്ചുള്ള മൂല്യ വർധിത നികുതി കുവൈറ്റിൽ 2018 അവസാനം ആകുമ്പോഴേക്കും പ്രാബല്യത്തിൽ വരുമെന്ന് അനുബന്ധവൃത്തങ്ങൾ അറിയിച്ചു. സാധനങ്ങൾക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തുന്നതിന് ജിസിസി തത്വത്തിൽ അംഗീകരിച്ചതാണ്. ഇതിന്റെ ഭാഗമായാണു മാറ്റം.
അതേസമയം മൂല്യ വർധിത നികുതി സംബന്ധിച്ച കരട് ബിൽ നിയമ സമിതിയിൽനിന്ന് ധനകാര്യ-സാമ്പത്തിക കാര്യ സമിതിയിലേക്ക് അയക്കാൻ കുവൈറ്റ് പാർലമെന്റ് അനുമതി നൽകിയിട്ടുണ്ട്. പാർലമെന്റിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ ജിസിസി തലത്തിലുള്ള ഉടമ്പടിയുടെ ഭാഗമായുള്ള നികുതി വ്യവസ്ഥ കുവൈറ്റിൽ പ്രാബല്യത്തിൽ വരികയുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.