Currency

മൂടല്‍മഞ്ഞ് തുടരുന്നു; യുഎഇയില്‍ വിമാന സര്‍വീസുകള്‍ വീണ്ടും താളം തെറ്റി

സ്വന്തം ലേഖകന്‍Sunday, December 24, 2017 8:21 pm

അബൂദബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്. രണ്ടാം ദിവസമായ ശനിയാഴ്ചയും അബൂദബിയില്‍ വിമാന ഗതാഗതം താളം തെറ്റി. നിരവധി വിമാന സര്‍വീസുകള്‍ പുന:ക്രമീകരിക്കേണ്ടി വന്നതായി അധികൃതര്‍ അറിയിച്ചു. വിമാന സര്‍വീസുകള്‍ പലതും വൈകിയതായി ഇത്തിഹാദ് എയര്‍വേസ് വെളിപ്പെടുത്തി. വിമാനങ്ങള്‍ വൈകുകയും ചിലത് റൂട്ട് മാറ്റി വിടുകയും ചെയ്തു.

മൂന്ന് ദിവസങ്ങള്‍ കൂടി മൂടല്‍മഞ്ഞ് തുടരുമെന്നാണ് യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. പുലര്‍കാലങ്ങളില്‍ കനത്ത മഞ്ഞിന് സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം വിമാന സര്‍വീസുകള്‍ വൈകിയതു കാരണം യാത്രക്കാര്‍ക്ക് അബൂദബിയില്‍ ബദല്‍ താമസ സൗകര്യം ഒരുക്കിയതായി ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു.

പ്രതികൂല കാലാവസ്ഥ കാരണം അടുത്ത ഒന്നുരണ്ടു ദിവസങ്ങള്‍ കൂടി വിമാന സര്‍വീസുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയം സ്ഥിരീകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ യാത്രികരോട് ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x