
കുവൈറ്റ് സിറ്റി: സ്പോൺസർമാരുടെ കീഴിൽ നിന്നും ഒളിച്ചോടുന്നവർക്കും ഇഖാമ ലംഘകർക്കും അഭയം നൽകിയാൽ ആയിരം ദിനാർ പിഴ ഈടാക്കുമെന്ന് താമസാനുമതികാര്യ വകുപ്പ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു.
ആഭ്യന്തര, സാമൂഹിക-തൊഴിൽ, വാണിജ്യ-വ്യവസായ മന്ത്രാലയങ്ങളിലെയും മുനിസിപ്പാലിറ്റിയിലെയും പ്രതിനിധികൾ ഉൾപ്പെട്ട സമിതിയാണു ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
പിടിക്കപ്പെടുന്ന നിയമലംഘകരെ കുവൈറ്റിൽ തിരിച്ചുവരാൻ കഴിയാത്തവിധം കരിമ്പട്ടികയിൽപെടുത്തി നാടുകടത്തുകയും ചെയ്യും. വിദേശികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കാനുള്ള സംവിധാനം പരിഗണനയിലുണ്ട്. ഇത് നടപ്പാക്കാൻ വിവിധ കമ്പനികൾ രംഗത്തെത്തിയിട്ടുണ്ടെന്നും യോഗ്യരായവർക്ക് ചുമതല നൽകുമെന്നു ം തലാൽ അൽ മറാഫി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.