
മനാമ: സൗദിയിൽ നിന്നുമുള്ള നിരവധി സ്ത്രീകൾ ബഹ്റൈനിൽ വന്ന് ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷ നൽകുന്നതായി റിപ്പോർട്ട്. 2018 ജൂൺ 24 മുതൽ സൗദി അറേബ്യയിൽ സ്ത്രീകൾക്കും വാഹനങ്ങൾ ഡ്രൈവ് ചെയ്യാമെന്ന വ്യവസ്ഥ വരുന്നതിന് മുന്നോടിയായിട്ടാണു സ്ത്രീകൾ ബഹ്രൈനിലെത്തി അപേക്ഷ നൽകുന്നത്.
സൗദി അറേബ്യയിൽ നിന്നുള്ള നിരവധി സ്ത്രീകൾ ബഹ്റൈനിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിലാണ് ഡ്രൈവിംഗ് ലൈസൻസ് എത്രയും പെട്ടന്ന് നേടാനുള്ള താത്പര്യം കൂടുതലായി കാണുന്നത്.
നേത്ര പരിശോധനയും, ശാരീരിക യോഗ്യതയും നടത്തിയതിനു ശേഷം 34.5 ദിനാർ നൽകി ബഹ്റൈനിൽ ഡ്രൈവിംഗ് പഠനത്തിനായുള്ള പെർമിറ്റ് എടുക്കാം. തിയറി ക്ലാസ്സിന് ശേഷം സൗകര്യം പോലെ ഒരു മണിക്കൂർ വീതം 21 പരിശീലന ക്ലാസുകൾ കഴിഞ്ഞാൽ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാം. ഏകദേശം ഒരുമാസം കൊണ്ട് ഇവിടെ നിന്ന് ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ സൗദ്യയിൽ ചെന്ന് 290 റിയൽ നൽകിയാൽ സൗദ്യ ലൈസൻസിലേക്കു പിന്നീട് മാറ്റാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.