
കുവൈറ്റ് സിറ്റി: 2017ൽ കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ടത് 9003 ഇന്ത്യക്കാരെന്നു റിപ്പോർട്ട്. വിവിധ കേസുകളിൽ കോടതിവിധി പ്രകാരം ആകെ 31,101 വിദേശികളാണു രാജ്യത്ത് നിന്നും നാടുകടത്തപ്പെട്ടത്. കഴിഞ്ഞ ഡിസംബറിൽ മാത്രം 2708 വിദേശികളെ നാടുകടത്തി. ഇതിൽ 781 പേർ ഇന്ത്യക്കാരാണ്.
വിവിധ കേസുകളിൽപ്പെട്ട് രാജ്യത്ത് ഒളിവിൽ കഴിയുകയായിരുന്ന 31,000 ആളുകളെ കഴിഞ്ഞവർഷം കുറ്റാന്വേഷണ വിഭാഗം പിടികൂടുകയും ചെയ്തു. ഇതിൽ 240 പേർ നേരത്തെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചവരാണ്. കൊള്ള നടത്തിയതുമായി ബന്ധപ്പെട്ട് 270 പേരും കഴിഞ്ഞ വർഷം അറസ്റ്റിലായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.