Currency

സൗദിയിലേക്ക് ടൂറിസ്റ്റ് വിസ; ആദ്യ ഘട്ടത്തില്‍ വിസ ലഭിക്കുന്നത് 65 രാജ്യങ്ങളിലെ മുസ്ലീം ടൂറിസ്റ്റുകള്‍ക്ക്

സ്വന്തം ലേഖകന്‍Thursday, January 4, 2018 12:16 pm

 

റിയാദ്: സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ ടൂറിസം അതോറിറ്റി തീരുമാനിച്ചു. ആദ്യ ഘട്ടത്തില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം ടൂറിസ്റ്റുകള്‍ക്കാണ് വിസ അനുവദിക്കുക. രാഷ്ട്രങ്ങളുടെ എണ്ണം അടുത്ത ഘട്ടത്തില്‍ വര്‍ധിപ്പിക്കുമെന്ന് ടൂറിസം അതോറ്റിറ്റി അറിയിച്ചു. മേഖലാ ടൂറിസ്റ്റ് അതോറിറ്റി മാധാവി മുഹമ്മദ് അല്‍അംരിയാണ് ടൂറിസ്റ്റ് വിസയുടെ കാര്യം വെളിപ്പെടുത്തിയത്.

സൗദി ടൂറിസം അതോറിറ്റി മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്റെ അംഗീകാരത്തോടെയാണ് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ തീരുമാനമായത്. ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ 13 സന്ദര്‍ശന പ്രധാന സ്ഥലങ്ങളും പത്ത് മ്യൂസിയങ്ങളും സജ്ജമാണ്. ഉംറ തീര്‍ഥാടകര്‍ക്ക് നിലവില്‍ അനുവദിച്ച മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ക്ക് പുറമെ സൗദിയിലെ ഇതര നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്ന ഉംറ പക്കേജ് ടൂറിസ്റ്റ് വിസയാണ് പുതിയ പദ്ധതിയില്‍ പ്രമുഖമായത്്.

മുസ്ലീം വിഭാഗത്തിനുള്ള ബിസിനസ് വിസിറ്റ് വിസ, മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ അതിഥികള്‍, ട്രാന്‍സിറ്റ് വിസ എന്നിവയാണ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ടൂറിസ്റ്റുകള്‍ക്ക് സ്വന്തം രാജ്യത്തുവെച്ചുതന്നെ സന്ദര്‍ശന സ്ഥലങ്ങള്‍ തീരുമാനിക്കാനാവുമെന്ന് ടൂറിസം വകുപ്പിലെ ഖാലിദ് താഹിര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x