
അബൂദബി: യു.എ.ഇയില്‍ റീച്ചാര്‍ജ് കൂപ്പണുകളുടെ വിലയില്‍ നിന്ന് ഒരു ഫില്‍സ് പോലും അധികം വാങ്ങരുതെന്ന് വില്‍പനക്കാരോട് ടെലികോം കമ്പനികളുടെ മുന്നറിയിപ്പ്. പ്രീപെയ്ഡ് കാര്‍ഡ് വാങ്ങുന്നവരില്‍ നിന്ന് അഞ്ചു ശതമാനം വാറ്റ് കൂടി ഈടാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് ടെലികോം കമ്പനനികളായ ഇത്തിസലാത്തും ഡുവും ഇക്കാര്യം വ്യക്തമാക്കിയത്.
അധിക തുക നല്‍കി കാര്‍ഡ് വാങ്ങി ഫോണ്‍ ചെയ്യവെ വീണ്ടും നികുതി ഈടാക്കപ്പെട്ടുവെന്ന് ചിലര്‍ സാമൂഹിക മാധ്യമങ്ങളിലും പ്രതികരിച്ചിരുന്നു. ടെലികോം സേവനത്തിന് മൂല്യവര്‍ധിത നികുതി (വാറ്റ്) ബാധകമാണ്. എന്നാല്‍ അത് കച്ചവടക്കാര്‍ നേരിട്ടല്ല ഈടാക്കേണ്ടത്. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളുടെ മാസാന്ത ബില്ലില്‍ വാറ്റ് ഉള്‍പ്പെടുത്തും. പ്രീപെയ്ഡ് വരിക്കാര്‍ ഓരോ തവണ വിളിക്കുമ്പോഴും ഉപയോഗിച്ച തുകയ്ക്ക് അനുസൃതമായി മാത്രം വാറ്റ് ഇടാക്കുകയാണ് ചെയ്യുന്നത്.
അതേസമയം ഫോണിലെ ബാലന്‍സ് ഉപയോഗിച്ച് എസ്.എം.എസ് മുഖേന സംഭാവന നല്‍കിയാലോ റോമിങ് സേവനത്തിനോ വാറ്റ് ഈടാക്കുകയുമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.