
കുവൈറ്റ് സിറ്റി: സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ സ്വകാര്യ മേഖലയിൽ പുതിയ തൊഴിൽ നിയമം കൊണ്ടുവരുന്നു. 2018 മാര്‍ച്ചിന് മുമ്പായി സ്വകാര്യമേഖലയിൽ പുതിയ തൊഴിൽ നിയമം പ്രഖ്യാപിക്കാനാണു നീക്കമെന്നു തൊഴില്‍ സാമൂഹ്യകാര്യ വകുപ്പ് മന്ത്രി ഹിന്ദ് അല്‍-സബീഹ് അറിയിച്ചു.
തൊഴില്‍ ഘടന സംബന്ധിച്ച വിദഗ്ദ്ധ പഠന റിപ്പോര്‍ട്ടിന്റെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, കുവൈറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, കുവൈറ്റ് ഇന്‍ഡസ്ട്രീസ് യൂണിയന്‍, കുവൈറ്റ് ഫാര്‍മേഴ്‌സ് യൂണിയന്‍, വിവിധ ലേബര്‍ യൂണിയനുകള്‍ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതിയാണു ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്.
കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍, മാന്‍ പവര്‍ ആന്‍ഡ് ഗവണ്‍മെന്റ് റീസ്ട്രക്ചറിംഗ് പ്രോഗ്രാം, സെക്രട്ടറിയേറ്റ് ജനറല്‍ ഫോര്‍ ദ സുപ്രീം കൗണ്‍സില്‍ ഓഫ് ഇക്കണോമിക് പ്ലാനിംഗ് ഡവലപ്പ്‌മെന്റ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പുതിയ തൊഴിൽ നിയമം അവതരിപ്പിക്കാനാണു നീക്കം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.