Currency

വാറ്റ് ക്ലെയിമുകള്‍ സംബന്ധിച്ച പരാതികള്‍ സാമ്പത്തിക വികസന വകുപ്പ് അന്വേഷിക്കും

സ്വന്തം ലേഖകന്‍Saturday, January 6, 2018 7:40 am

അബുദാബി: വാറ്റ് ക്ലെയിമുകള്‍ ലംഘിക്കുന്നതു സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്ന് സാമ്പത്തിക വികസന വകുപ്പ് അന്വേഷിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചതന്നെ തെറ്റായ വാറ്റ് ക്ലെയിമുകള്‍ സംബന്ധിച്ച് സാമ്പത്തിക വികസന വകുപ്പില്‍ അഞ്ച് പരാതികളാണ് ലഭിച്ചത്. നേരിട്ടോ അബുദാബി കോള്‍ സെന്ററിലെ 800555 എന്ന ടോള്‍ ഫ്രീ നമ്പറിലോ ആണ് ഏതാനും കമ്പനികള്‍ വാറ്റ് ക്ലെയിമുകള്‍ ലംഘിച്ചതു സംബന്ധിച്ച് അധികൃതര്‍ക്ക് പരാതികള്‍ ലഭിച്ചത്.

വ്യാപാരികളുടെ ചൂഷണം, അനിയന്ത്രിത വില വര്‍ധന എന്നിവയും വെളിപ്പെടുത്താന്‍ കഴിയാത്ത പരാതികളും ബന്ധപ്പെട്ട വകുപ്പില്‍ ലഭിച്ചതായി അബുദാബി സാമ്പത്തിക വികസന വകുപ്പ് വാണിജ്യ സംരക്ഷണ വിഭാഗം ആക്ടിങ് ഡയറക്ടര്‍ അഹ്മദ് താരെഷ് അല്‍ ഖുബൈസി അറിയിച്ചു.

പരാതികള്‍ സംബന്ധിച്ച് ഫീല്‍ഡ് പരിശോധനാ സംഘം വിശദമായി അന്വേഷിക്കും. സംശയാസ്പദമായ നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കോള്‍ സെന്റര്‍ വഴി ഡിപ്പാര്‍ട്ട്മെന്റുമായി ആശയവിനിമയം നടത്താവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x