
കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികൾക്കു വ്യക്തിഗത വായ്പകൾ അനുവദിക്കുന്നതിനു കുവൈറ്റിലെ ബാങ്കുകൾ നിയന്ത്രണം ഏർപ്പെടുത്തി. 400 ദിനാറെങ്കിലും ശമ്പളം ഉള്ളവർക്കെ ഇനി വായ്പ ലഭിക്കുകയുള്ളൂ. നേരത്തെ ഈ പരിധി 300 ദിനാർ ആയിരുന്നു. മിനിമം വേതനം 650 ദിനാറും 800 ദിനാറും ആക്കി ഉയർത്തിയ ബാങ്കുകളും ഉണ്ട്.
സാലറി എത്രയാണെന്നുതെളിയിക്കുന്ന സാക്ഷ്യപത്രം , കമ്പനിയിൽ നിന്നുള്ള ഡിക്ലറേഷൻ , ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള സേവനാനന്തര ആനുകൂല്യത്തിന് അർഹനായിരിക്കണം തുടങ്ങിയ നിബന്ധനകളോടെയകും വായ്പ അനുവദിക്കുക. 500 ദിനാറിൽ കുറഞ്ഞ ശമ്പളമുള്ള വിദേശികൾക്ക് ലോൺ ലഭിക്കണമെങ്കിൽ സ്വദേശിയായ ഒരാൾ ജാമ്യം നിൽക്കണമെന്നും ചില ബാങ്കുകൾ വ്യവസ്ഥ ചെയ്യുന്നുണ്ട്.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ കണക്കു പ്രകാരം രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 59.29 ശതമാനം 180 ദിനാറിനു താഴെ ശമ്പളമുള്ളവരാണ് എന്നതിനാൽ ഇനിമുതൽ വിദേശികളിൽ വ്യക്തിഗത വായ്പക്കുള്ള അർഹത ചെറിയൊരു ശതമാനത്തിനു മാത്രമായിരിക്കും .
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.