Currency

യു.എ.ഇയില്‍ തൊഴില്‍ വിസക്ക് ഇനി മുതല്‍ നാട്ടിലെ സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണം

സ്വന്തം ലേഖകന്‍Tuesday, January 9, 2018 2:52 pm

അബൂദബി: യു.എ.ഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. യു.എ.ഇയില്‍ തൊഴില്‍വിസക്ക് അപേക്ഷിക്കുന്നവര്‍ ഇനി മുതല്‍ നാട്ടിലെ സര്‍ക്കാറും, യു.എ.ഇ വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പുതിയ നിയമം ഫെബ്രുവരി നാല് മുതല്‍ പ്രാബല്യത്തില്‍ വരും.

രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം. യു.എ.ഇ മന്ത്രിസഭ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ ഉത്തരവ് പ്രകാരം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം. ജന്‍മനാട്ടിലെ ഭരണകൂടമോ, തൊഴില്‍വിസക്ക് അപേക്ഷിക്കുന്ന വ്യക്തി അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ താമസിക്കുന്ന രാജ്യത്തെ സര്‍ക്കാറോ ആണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. എന്നാല്‍, സന്ദര്‍ശകവിസക്കും, ടൂറിസ്റ്റ് വിസക്കും സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x