Currency

കുവൈറ്റിൽ അനധികൃത കിന്റർഗാർഡനുകൾക്കുള്ള വൈദ്യുതിയും വെള്ളവും റദ്ദാക്കും

സ്വന്തം ലേഖകൻTuesday, January 9, 2018 9:07 pm

കുവൈറ്റ് സിറ്റി: രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന കിന്റർഗാർടനുകളുടെ വൈദ്യുതി, ജല കണക്‌ഷനുകൾ വിച്ഛേദിക്കുമെന്നു സർക്കാർ അറിയിച്ചു. നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി സാമൂഹിക വകുപ്പിനു കീഴിലുള്ള ഉദ്യോഗസ്ഥർ എല്ലാ കിന്റർഗാർടനുകളും സന്ദർശിക്കുമെന്ന് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹസൻ കദേം വ്യക്തമാക്കി.

രാജ്യത്തെ 200 കിന്റർഗാർടനുകൾ അനധികൃതമായാണു പ്രവർത്തിക്കുന്നതെന്നു ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. പരിശോധന തുടരുകയാണ്. ഇതിനു പുറമെ ലൈസൻസുള്ള സ്ഥാപനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x