
അബൂദബി: യു.എ.ഇയിലെ വാറ്റ് ഫ്രീ സോണുകള്‍ പ്രഖ്യാപിച്ചു. ഇരുപത് ഫ്രീ സോണുകളെയാണ് മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കുന്നത്. മന്ത്രിസഭാ തീരുമാനം ഫെഡറല്‍ ടാക്സ് അതോറിറ്റിയാണ് പുറത്തുവിട്ടത്. വാറ്റ് നടപ്പില്‍ വന്ന് പത്ത് ദിവസം പിന്നിടുന്ന അവസരത്തിലാണ് അധികൃതരുടെ തീരുമാനം. ഫ്രീസോണുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി.
ഖലീഫ പോര്‍ട്ടിലെ ഫ്രീ ട്രേഡ് സോണ്‍, അബൂദബി എയര്‍പോര്‍ട്ട് ഫ്രീ സോണ്‍, ഖലീഫാ ഇന്‍ഡസ്ട്രിയല്‍ സോണ്‍, ദുബായ് ജബല്‍ അലി ഫ്രീസോണ്‍, ദുബായ് കാര്‍സ് ആന്റ് ഓട്ടോമാറ്റീവ് സോണ്‍, ദുബായ് ടെക്സ്റ്റയില്‍സ് സിറ്റി, അല്‍ഖൂസ് ഫ്രീ സോണ്‍, ഖിസൈസ് ഫ്രീ സോണ്‍, ദുബായ് ഏവിയേഷന്‍ സിറ്റി, ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍, ഷാര്‍ജ ഹംരിയ ഫ്രീ സോണ്‍, ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷനല്‍ ഫ്രീസോണ്‍, അജ്മാന്‍ ഫ്രീസോണ്‍, ഉമ്മുല്‍ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍, റാക് ഫ്രീ ട്രേഡ് സോണ്‍, റാക് മാരിടൈം സിറ്റി ഫ്രീസോണ്‍, റാക് എയര്‍പോര്‍ട്ട് ഫ്രീസോണ്‍, ഫുജൈറ ഫ്രീ സോണ്‍, ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണ്‍ എന്നിവയാണ് വാറ്റ്രഹിത ഫ്രീസോണ്‍ പട്ടികയില്‍ ഇടം നേടിയത്.
ഉല്‍പന്നങ്ങള്‍ക്കു മേല്‍ പ്രത്യേക നിയന്ത്രണമുള്ള ഫ്രീസോണുകളുടെ കാര്യത്തിലാണ് ഇളവ്. എന്നാല്‍ ദുബായ് മീഡിയാ സിറ്റിയും മറ്റും മൂല്യവര്‍ധിത നികുതിയുടെ പരിധിയില്‍ വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.