Currency

സ്വകാര്യമേഖലയിൽ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരം ഒരുക്കി കുവൈറ്റ്

സ്വന്തം ലേഖകൻSaturday, January 13, 2018 9:39 am

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഒരുക്കി കുവൈറ്റ്. പുതുതായി 17000 തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി സ്വകാര്യമേഖലയില്‍ ഉറപ്പു വരുത്തും. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി അനുപാതം വര്‍ദ്ധിപ്പിക്കുമെന്നു മാന്‍ പവര്‍ റീസ്ട്രക്ച്ചറിങ് പ്രോഗ്രാം മേധാവി ഫൗസി അല്‍ മജ്ദാലി അറിയിച്ചു.

ഗവണ്മെന്റ് മാന്‍ പവര്‍ റീസ്ട്രക്ച്ചറിങ് പ്രോഗ്രാം അഥവാ ജിഎംആര്‍പി സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനും വേണ്ടി കുവൈത്ത് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ്. ബാങ്കിങ് രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മൊത്തം തൊഴില്‍ ശക്തിയുടെ 70 ശതമാനം സ്വദേശികള്‍ക്കു സംവരണം ചെയ്യും. കമ്മ്യൂണിക്കേഷന്‍ സെക്റ്ററില്‍ നേരത്തെ 65 ശതമാനവും സ്വദേശികൾക്കു സംവരണം ചെയ്യും.

ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ 22 ശതമാനവും മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ 15 ശതമാനവും സ്വദേശികൾക്കായി നീക്കിവെക്കും. അറബിക് വിദ്യാഭ്യാസസഥാപനങ്ങളില്‍ 12 ശതമാനവും ഇംഗ്‌ളീഷ് വിദ്യാലയങ്ങളില്‍ 10 ശതമാനവും ആണ് സംവരണത്തിന്റെ നിരക്ക്. അതേസമയം കൂടുതല്‍ വിദേശികളെ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു വര്‍ഷത്തില്‍ നിശ്ചിതഫീസ് നല്‍കി വിദേശികളെ നിയമിക്കാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x