Currency

പരിസ്ഥിതി നിയമലംഘകരായ വിദേശികളെ കുവൈറ്റ് നാടുകടത്തും

സ്വന്തം ലേഖകൻSaturday, January 13, 2018 10:27 am

കുവൈറ്റ് സിറ്റി: രാജ്യത്തെ പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്ന വിദേശികളെ നാടുകടത്താൻ വകുപ്പുണ്ടെന്നു എൻവിരോണ്മെന്റൽ പബ്ലിക് അഥോററ്റി ഡയറക്റ്റർ ജനറലും ബോർഡ് ചെയർമാനുമായ ഷെയ്ഖ് അബ്ദുള്ള അൽ-അഹമ്മദ് അൽ-ഹമുദ് അൽ-സബ അറിയിച്ചു.

ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ട വിദേശികളിൽ ചിലരെ ഇതിനോടകം നാടുകടത്തിയിട്ടുണ്ട്. ഇത്തരം കേസുകളിൽ ആഭ്യന്തരമന്ത്രാലയമാണു നടപടികൾ കൈക്കൊണ്ടു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x