Currency

അബുദാബിയില്‍ 2017ല്‍ റോഡില്‍ പൊലിഞ്ഞത് 199 ജീവനുകള്‍; 40 ലക്ഷം നിയമലംഘനങ്ങളും

സ്വന്തം ലേഖകന്‍Wednesday, January 17, 2018 2:54 pm

അബുദാബി: കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 200 റോഡപകടങ്ങളും 40 ലക്ഷം ട്രാഫിക് നിയമലംഘനങ്ങളും. ഈ അപകടങ്ങളിലായി 199 പേര്‍ മരിച്ചപ്പോള്‍ 149 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും അബുദാബി പൊലീസ് വ്യക്തമാക്കി. മൊത്തം 40 ലക്ഷത്തിലധികം പിഴകളാണ് വിതരണം ചെയ്തത്.

അതേസമയം 2016ലേതിനേക്കാള്‍ മരണനിരക്കും ഗുരുതരമായി പരുക്കേറ്റവരുടെ എണ്ണത്തിലും കുറവും ഉണ്ടായി. 2016ല്‍ മൊത്തം അപകടങ്ങളിലായി 289 പേര്‍ കൊല്ലപ്പെടുകയും 156 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. റോഡപകടങ്ങള്‍ക്കിടയായ പ്രധാന കാരണങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കല്‍, റോഡ് ലൈന്‍ മാറ്റല്‍, ചുവന്ന സിഗ്നലുകള്‍ മറികടക്കല്‍, മുന്‍പിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കാതിരിക്കല്‍ തുടങ്ങിയവയാണെന്ന് അബുദാബി പോലിസ് അറിയിച്ചു.

റോഡപകടങ്ങളും അപകടങ്ങളില്‍ മരണമടയുന്നതും പരുക്കേല്‍ക്കുന്നവരുടെ എണ്ണവും കുറക്കുന്നതിനുള്ള ശ്രമം ഈ വര്‍ഷവും തുടരുമെന്നും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x