
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫത്വ ആൻഡ് ലെജിസ്ലേറ്റിവ് ബോർഡിൽ സ്വദേശിവത്കരണം പൂർത്തിയായി. സെക്യൂരിറ്റി ജീവനക്കാർ ഒഴികെയുള്ള മുഴുവൻ വിദേശി ജീവനക്കാർക്കും പിരിച്ചു വിടൽ നോട്ടീസ് നൽകിയതായാണു റിപ്പോർട്ട്. ഇതോടെ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്ന ആദ്യ സർക്കാർ വകുപ്പായി മാറി ഫത്‍വ ആന്‍ഡ് ലെജിസ്‍ലേറ്റീവ് ബോർഡ്.
സർവിസ് ആനുകൂല്യങ്ങൾ നൽകി മുഴുവൻ വിദേശി ജീവനക്കാരെയും മൂന്നു മാസത്തിനകം പിരിച്ചുവിടാനാണു നേരത്തെ തീരുമാനിച്ചിരുന്നത്. ർക്കാർ വകുപ്പുകളിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കണമെന്ന സിവിൽ സർവിസ് കമീഷൻ നിർദേശത്തെ തുടർന്നാണു നടപടി. 2022 ആവുമ്പോഴേക്ക് രാജ്യത്തെ പൊതുമേഖലയിൽ നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണു നീക്കം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.